ഗവേഷണം

സ്വന്തം സ്കൂളുകളും അംഗീകൃത ഗവേഷണസ്ഥാപനങ്ങളും മുഖാന്തരം ഏതു വിഷയങ്ങളിലും ഗവേഷണം ചെയ്യുന്നതിനുള്ള സൗകര്യം ഇന്ന് ഈ സര്‍വ്വകലാശാലയിലുണ്ട്. യു.ജി.സി, എഫ്.ഐ.എസ്.റ്റി, ഡി.ആര്‍.എസ്., ഐ.എസ്.ആര്‍.ഓ, സി.ഒ.എസ്.ഐ.റ്റി, ഡി.ഐ.റ്റി, ഡി.എസ്.റ്റി     (നാനോ മിഷന്‍), സി.എസ്.ഐ.ആര്‍, ഡി.എ.എ.ഡി, എസ്.റ്റി.ഇ.സി, ഐ.സി.എം.ആര്‍, ബി.എ.ആര്‍.സി., എം.ഒ.ഇ.എഫ്., ഐ.സി.സി.ആര്‍, ഐ.സി.എച്ച്.ആര്‍, സാഹിത്യ അക്കാദമി എന്നിങ്ങനെ നിരവധി ദേശീയ ഗവേഷണസ്ഥാപനങ്ങളുമായി സര്‍വ്വകലാശാലയക്ക് ഗവേഷണ പങ്കാളിത്തമുണ്ട്. ഇതിനുപുറമേ അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, യു.എസ്.എ-യിലെ ബ്രൗണ്‍ സര്‍വ്വകലാശാല, ഫ്രാന്‍സിലെ നാന്‍ററ്റിസ് സര്‍വ്വകലാശാല, യു.എസ്.എ-യിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജി, കാനഡയിലെ ടൊറന്‍റോ സര്‍വ്വകലാശാല, ബെല്‍ജിയത്തിലെ കാത്തലിക്ക് സര്‍വ്വകലാശാല, ജര്‍മ്മനിയിലെ ഹൈഡല്‍ബെര്‍ഗ് സര്‍വകലാശാല, ഫ്രാന്‍സിലെ റെന്നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്, കാനഡയിലെ ട്രെന്‍റ് സര്‍വകലാശാല, ജര്‍മ്മനിയിലെ ഐ.പി.എഫ് ഡ്രെസഡന്‍, പാരീസ് സര്‍വകലാശാല, സ്റ്റ്രാസ്ബോര്‍ഗ്ഗ് സര്‍വകലാശാല എന്നിവയുമായിട്ടും ഈ സര്‍വകാലാശാല ഗവേഷണപങ്കാളിത്തം പുലര്‍ത്തുന്നു.

സ്വദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്ത് ശ്രദ്ധനേടുവാന്‍ നിരവധി സര്‍വകലാശാലാ അദ്ധ്യാപകര്‍ക്ക് സാധിച്ചിട്ടുണ്ട്. യു.എസ്.എ-യില്‍ നിന്നും നാലെണ്ണമടക്കം ഇരുപതോളം പേറ്റന്‍ഡുകള്‍ നേടിയെടുക്കുവാന്‍ സര്‍വകലാശാലയ്ക്ക് ഇതിനകം സാധിച്ചു. വിഭിന്ന വൈജ്ഞാനിക മേഖലകളെ സമന്വയിപ്പിച്ചുള്ള നൂതന ഗവേഷണ-പഠന സാദ്ധ്യതകള്‍ തിരയുന്നതിന്‍റെ ഭാഗമായി പതിനാല് കേന്ദ്രങ്ങള്‍ കൂടി സര്‍വകലാശാല അടുത്ത കാലത്ത് സ്ഥാപിക്കുകയുണ്ടായി. അതില്‍ അഞ്ചെണ്ണം അന്തര്‍ സര്‍വകലാശാലാ സ്ഥാപനങ്ങളാണ്. വിവിധമേഖലകളില്‍ വിഭിന്ന സര്‍വകലാശാലകള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ വൈജ്ഞാനിക ശേഖരത്തിന്‍റെ പങ്കുവയ്പ്പ് സാദ്ധ്യമാക്കുവാനുദ്ദേശിച്ചുള്ള അഡ്വാന്‍സ്ഡ്  സെന്‍റര്‍ ഫോര്‍ എന്‍വയോണ്മെന്‍റല്‍ സ്റ്റഡീസ് ആന്‍ഡ് സസ്റ്റൈനബിള്‍ ഡെവലപ്മെന്‍റ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് & എക്സ്റ്റെന്‍ഷന്‍, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക്, ഇന്‍സ്ട്രുമെന്‍റേഷന്‍ സെന്‍റര്‍, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ യോഗ ആന്‍റ് നാച്ച്യുറോപ്പതി, ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാര്‍മിംഗ് & സസ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍ എന്നിവ ഈയൊരു ചിന്താഗതിയുടെ സൃഷ്ടികളാണ്.

വിദ്യാര്‍ത്ഥികളുടെ വിജ്ഞാനത്വര പ്രോത്സാഹിപ്പിക്കുന്നതിനായി ആസ്പയര്‍, ഇന്‍സ്പയര്‍,ډ, അക്വയര്‍ എന്നീ സ്കോളര്‍ഷിപ്പുകള്‍ സര്‍വകലാശാലയില്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ത്തന്നെ അക്വയര്‍,ډ എന്നീ സ്കോളര്‍ഷിപ്പുകളുടെ സംസ്ഥാനതല ഏകോപനം നിര്‍വ്വഹിക്കുന്നത് മഹാത്മാഗാന്ധി സര്‍വകലാശാലയാണ്.

ഏറ്റെടുത്തു നടപ്പാക്കിയ നവീന അക്കാദമിക സംരംഭങ്ങളുടെയും പാഠ്യപദ്ധതി പരിഷ്കാരങ്ങളുടെയും ലഭ്യമായ ഗവേഷണ ഗ്രാന്‍റുകളുടെയും ആതിഥേയത്വം വഹിച്ച ദേശീയ അന്തര്‍ദേശീയ സെമിനാറുകളുടെയും പ്രസിദ്ധീകൃതമായ ഗവേഷണ പ്രബന്ധങ്ങളുടെയും സാക്ഷാത്കരിച്ച ഗവേഷണ പങ്കാളിത്ത പദ്ധതിയുടെയും എണ്ണം കൊണ്ട് സംപുഷ്ടമാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അക്കാദമിക് വളര്‍ച്ച. 21-ാം നൂറ്റാണ്ടിലേക്കുള്ള വൈജ്ഞാനിക മുന്നേറ്റത്തിനുള്ള ഒബാമാ-സിംഗ് കരാറില്‍ പങ്കുകൊണ്ട ഏക ഇന്ത്യന്‍ സര്‍വകലാശാല എന്നനിലയില്‍  അന്താരാഷ്ട്ര അക്കാദമികഭൂപടത്തില്‍ ചിരപ്രതിഷ്ഠ നേടുവാനും ഈ സര്‍വകലാശാലയ്ക്കു സാധിച്ചു. ബൗദ്ധിക ഉത്പാദനക്ഷമതയില്‍ ഇന്ത്യയില്‍ പതിമൂന്നാം സ്ഥാനം സി.എസ്.ഐ.ആര്‍ ഈ സര്‍വകലാശാലയ്ക്കു നല്‍കിയിട്ടുണ്ട്. എന്‍.ഐ.എസ്.റ്റി.എ.ഡി.എസ്-ന്‍റെ ശാസ്ത്ര ഇന്‍ഡക്സ് പ്രകാരം ഈ സര്‍വകലാശാലയുടെ സ്ഥാനം പത്തൊന്‍പതാമതാണ്. ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ പര്‍സ് (ജഡഞടഋ) പദ്ധതിയില്‍പ്പെട്ട ഇരുപത്തിയൊന്‍പതു സര്‍വകലാശാലകളില്‍ ഈ സര്‍വകലാശാലയ്ക്ക് എട്ടാം സ്ഥാനമുണ്ട്.

പ്രസരിപ്പാര്‍ന്ന ഒരു അക്കാദമികാന്തരീക്ഷം ഈ സര്‍വകലാശാലയുടെ വൈജ്ഞാനികമേഖലയിലെ കുതിപ്പുകള്‍ക്ക് അടിത്തറയിടുന്നു. വിപുലമായ പുസ്തകശേഖരവും ഡിജിറ്റല്‍ തിരയല്‍ സംവിധാനവുമുള്ള ലൈബ്രറി ഈ കാമ്പസിന്‍റെ ഏറ്റവും വലിയ കരുത്താണ്. അറിവിന്‍റെ ലോകത്തേക്ക് വാതില്‍ തുറക്കുന്നതിനൊപ്പം സര്‍വകലാശാലയിലെ ഗവേഷണപ്രബന്ധങ്ങളുടെ ഡിജിറ്റല്‍ ശേഖരവും ലൈബ്രറി ഒരുക്കിയിരിക്കുന്നു. കായികോന്നതി ലക്ഷ്യമിടുന്ന സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്പോര്‍ട്സ് സയന്‍സ്, പാരിസ്ഥിതിക വികാരം വളര്‍ത്തുന്ന നാഷണല്‍ സര്‍വീസ് സ്കീം, കാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെബ് തിരയല്‍ സൗകര്യമൊരുക്കുന്ന സ്റ്റുഡന്‍റ്സ് വെബ് സെന്‍റര്‍, തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്താനുള്ള സര്‍വകലാശാലാ എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ & ഗൈയഡന്‍സ് ബ്യൂറോ എന്നിവയൊക്കെ ആധുനിക സൗകര്യങ്ങള്‍ നിരന്തരം ലഭ്യമാക്കുന്നു. അക്കാദമിക സമൂഹത്തിന് പിന്‍ബലമേകുന്നതില്‍ ബദ്ധശ്രദ്ധമായ ഭരണവിഭാഗവും പൊതുജനസമ്പര്‍ക്കത്തില്‍ മുന്നില്‍ നില്‍ക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റും ഈ സര്‍വകലാശാലയുടെ കരുത്താണ്.

ഇ-ഗവര്‍ണന്‍സിനും ഇ-ലേണിംഗിനും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഒരു ഭാവിയാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ മുഖ്യ ലക്ഷ്യം. അഫിലിയേറ്റഡ് കോളേജുകളെക്കൂടി ബന്ധപ്പെടുത്തിയുള്ള ഡെഡിക്കേറ്റഡ് നെറ്റ്വര്‍ക്ക് സിസ്റ്റം താമസിയാതെ സര്‍വകലാശാലാ ലൈബ്രറിയില്‍ ലഭ്യമായ ഏഴായിരത്തില്‍പ്പരം ജേണലുകളും മറ്റ് ഡിജിറ്റല്‍ ശേഖരങ്ങളും അഫിലിയേറ്റഡ് കോളേജുകള്‍ക്കും തുറന്നു കിട്ടും. ഇതുകൂടാതെ പ്രമുഖ അക്കാദമിക പ്രസാധകരുടെ ഇ-ഷെല്‍ഫും കോളേജുകള്‍ക്ക് പ്രാപ്തമാവും. സര്‍വകലാശാലയുടെ സേവനങ്ങള്‍ വികേന്ദ്രീകരിച്ചുകൊണ്ടുള്ള കിയോസ്കുകള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.

സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലറുടെ അവാര്‍ഡ് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് 2016, 2018 വര്‍ഷങ്ങളില്‍ ലഭിച്ചത് ഈയോരു പശ്ചാത്തലത്തിലാണ്. ചകഞഎ റാങ്കിങ്ങില്‍ സര്‍വ്വകലാശാലയ്ക്ക് 34-ാം സ്ഥാനമാണുള്ളത്. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ 11-ാം സ്ഥാനത്തോടെ ഇന്ത്യ ടുഡേ ബെസ്റ്റ് യൂണിവേഴ്സിറ്റി അവാര്‍ഡ് സര്‍വ്വകലാശാല കരസ്ഥമാക്കിയിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള ശക്തമായി പ്രതീക്ഷകളുമായി ഈ സര്‍വ്വകലാശാല മുന്നേറുകയാണ്. അത്യാധുനിക വൈജ്ഞാനിക മേഖലകളിലേയ്ക്ക് കാലുവച്ചുകൊണ്ട് ഈ സര്‍വകലാശാല അതിന്‍റെ പ്രഭാവം തെളിയിച്ചുകൊണ്ടിരിക്കുന്നു. വരും കൊല്ലങ്ങളില്‍ സാക്ഷാത്കരിക്കുവാന്‍ പോകുന്ന ആയിരക്കണക്കിനു സ്വപ്നങ്ങളുടെ വാതില്‍ തുറക്കുവാനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്.

ബിരുദാനന്തര പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ഓണ്‍ലൈനായി തയ്യാറാക്കി വിതരണം ചെയ്യാന്‍ സാധിച്ചു എന്നത് പരീക്ഷാ നടത്തിപ്പിലെ ശ്രദ്ധേയമായ ചുവടുവയ്പ്പാണ്. നിലവിലുള്ള സേവനങ്ങള്‍ക്ക് പുറമേ മൈഗ്രേഷന്‍/മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, ഇന്‍റര്‍ കോളേജിയേറ്റ് ട്രാന്‍സ്ഫര്‍ എന്നീ സേവനങ്ങല്‍ കൂടി ഓണ്‍ലൈനായി ലഭ്യമാക്കി. സര്‍വ്വകലാശാലയിലെ പരീക്ഷാ റെക്കോര്‍ഡുകള്‍, സിലബസുകള്‍ എന്നിവ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. എല്ലാ പഠനവകുപ്പുകളിലും വൈ-ഫൈ എനേബിള്‍ഡ് സ്മാര്‍ട്ട് ക്ലാസ്സ് തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിനായി സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട് സ്ഥാപിച്ചു. പ്രമുഖ വ്യവസായി ശ്രീ. എം.എ യൂസഫലി, സാഹിത്യകാരന്‍     ശ്രീ. ടി. പത്മനാഭന്‍ എന്നിവര്‍ക്ക് സര്‍വ്വകലാശാല ഡീ ലിറ്റ് ബിരുദം നല്‍കി ആദരിക്കുകയുണ്ടായി.  ബിസിനസ്സ് ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന്‍റെയും സുസ്ഥിര ജൈവകൃഷിക്കായുള്ള അന്തര്‍ സര്‍വ്വകലാശാല കേന്ദ്രത്തിന്‍റെയും നേതൃത്വത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പിനായുള്ള ധനസഹായം ലഭ്യമാക്കി. ഡിജിറ്റല്‍ ഫാബ്രിക്കേഷനുവേണ്ടി സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഫാബ് ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.